കലാലയ ഓർമയിലെ ഒരിതൾ
എല്ലാവരുടെയും ജീവിതത്തിൽ സ്‌കൂൾ 🏫 എക്കാലവും മറക്കാൻ പറ്റാത്ത ഒരു അദ്ധ്യായമാണ്. പുസ്തകങ്ങളുടെ മണം 📚, കൂട്ടുകാരുടെ കൂട്ടുകൾ 👬👭, ക്ലാസ് മുറിയിലെ ചിരികളും പുഞ്ചിരികളും😄😀, എല്ലാ നിമിഷങ്ങളും എന്നും മനസ്സിൽ പച്ചയായിട്ട് തന്നെ😍.....
അധ്യാപകരുടെ 🧑🏫 സ്നേഹവും എല്ലാം, ഇന്നും മനസ്സിൽ പകിട്ടേകുന്നുണ്ട് 🌈.
ഈ ബ്ലോഗ് ഒന്നും മതിയാവില്ല മജ്‌ലിസിലെ 🏫 ഓർമകൾ പങ്കുവെക്കാൻ.എന്നാലും അതിലെ ഒരിതൾ 🪶 എങ്കിലും നിങ്ങളുമായി പങ്കു വെക്കണം എന്ന് തോന്നി.
സ്‌കൂൾ 🏫 ജീവിതത്തിലെ പ്രത്യേക ഓർമ്മകളിൽ 📝 ഒന്നാണ് അർഷാദ് സാറും 🧑🏫ഒത്തുള്ള മജ്‌ലിസ് ഓർമ.മജ്‌ലിസ് 🏫എന്ന് കേൾക്കുമ്പോ തന്നെ മനസ്സിൽ വരുന്ന മുഖമാണ് അർഷാദ് സാറിൻ്റെ.🧑🏫 ഈ മനുഷ്യൻ അത്രമേൽ ഞങ്ങൾടെ ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്.
ആ ഓർമ്മ🧠 മനോഹരവും മറക്കാനാവാത്തതുമാണ്! അർഷാദ് സാർ, ആ സ്വതന്ത്ര മണിക്കൂറുകൾ ⏳ രസകരവും ഓർമ്മപ്പെടുത്തുന്നതുമാക്കി മാറ്റിയുള്ള അനുദിനങ്ങൾ 🗓️ ഞങ്ങളിൽ ആഴത്തിൽ💘 മായാത്ത ഒരു ചായംകുത്തിയിരുന്നു 🖌️. പ്രാദേശിക ചുവടു പിടിച്ച രസകരമായ ആ ഗാനം👇, അത് പഠിപ്പിച്ച ആളിന്റെ സ്നേഹവും പരിഗണനയും കൂടി വന്നപ്പോൾ എക്കാലത്തേക്കുമായി ഹൃദയത്തിൽ 🫀 പതിയുകയാണ്.
ഈ ഗാനം🎤 നിങ്ങൾക്ക് എല്ലാവർക്കും സുപരിചിതം ആയിരിക്കും
" When I went to Ponnani,
I saw there a Kalyani 👸
Sitting on a mullani 🪵🌵,
Waiting for a biriyani 🍲."
ഈ ഒരു പാട്ട് ഇന്നും മനസ്സിൻ്റെ 🫀ഒരു കോണിൽ നിറഞ്ഞു നിൽക്കുന്നു.
ഇത് പോലെ ഒരുപാട് അനുഭവങ്ങളും ഓർമകളും നിറഞ്ഞ ഒരു വിദ്യാലയം ആയിരുന്നു' Majlis'🏫.
മജ്‌ലിസിൽ നിന്നും പഠിച്ച് ഇറങ്ങിയതിന് ശേഷം അത്പോലെ ഒരു കലാലയ നാളുകളും സുഹൃത്തുക്കളും പിന്നെ ജീവിതത്തിൽ കിട്ടിയിട്ടില്ല.
ഹയർ സെക്കൻഡറിയും കോളേജ് ലൈഫും ഒക്കെ തന്നതിനേക്കാൾ നല്ല ഓർമകൾ ആണ് മജ്‌ലിസും അതിലെ ആൾക്കാരും തന്നത്.
സ്കൂളിലെ ആ നാളുകൾക്ക് ഒരിക്കലും വിരാമമില്ല♾️; എല്ലാം എപ്പോഴും നമ്മുടെ മനസ്സിൽ വീണ്ടും ജീവിക്കുന്നുണ്ട്.....❤️
എന്ന്
അസ്‌നത്ത്
Bringing back those cherishing majlis school life is one of the most beautiful chapter i ever had in my life. Majlis is not only a education institution but its my fundamental building block in developing my attitude and that energy to say yes to any kind of activity. I honestly say that there were some teacher's who raised me like there own child, who gives me all the instructions and made me a social animal🤍.Today am capable to handle any programs or function and don't have any kind of fear. Majlis is all about moulding a student into a better social being ❤️❤️
"അമ്മേ, ( BINDHU MISS) MUNCH വാങ്ങി താ... മജ്‌ലിസിലേക്കു പോകുന്ന എന്റെ ഓരോ ദിവസവും തുടങ്ങുന്നത് ഇങ്ങനെയാണ്." സൈൻ ചെയ്യണമെന്നു പറഞ്ഞ് "വഴക്ക് പറഞ്ഞ് കൊണ്ടുപോകുന്ന അമ്മ." "പിന്നെ ഒരു മറാത്തോൺ തന്നെയാണ് അമ്മയുടെ 9.30-ന് സൈൻ ചെയ്യണം എന്ന intention nu മുന്നിൽ Thottupoyaa എന്റെ കുഞ്ഞിക്കാലുകൾ .
മജ്ലിസിൽ എത്തികഴിഞ്ഞാൽ പിന്നെ..."പിന്നീട് ഞങ്ങളുടെ ലോകമാണ്... കളിയുടെ ചിരിയും പരിഭവങ്ങളുടെ "ലോകം", friends enthanu enn mansilakkithanna priyapetta kuttukaar…………………………….still miss u all………..❤️🩹
LKG-ൽ വാതിൽ നോക്കി കരയാത്ത ആരുമില്ലല്ലോ നമ്മളിൽ...Enik pinne amma class munnil kude poya karachil double avuarnu, kanathepovunna ammayum,karanjapol karachil mattia ennum priyapetta Ramadan usthad , പ്രിയപ്പെട്ട നഫീസ ടീച്ചർ, she still gives a motherly feeling, ബട്ടർഫ്ലൈ ക്ലിപ്പ് ആദ്യം സമ്മാനിച്ച പദ്മജ ടീച്ചർ, രാധയും രാജുവിലെ രാധയാണെന്നു പറഞ്ഞ് പറഞ്ഞ് choru vari തരുന്ന ശ്രീജ Teacher, എക്സലന്റ് ഇംഗ്ലീഷുമായി ആന്നും ഇന്നും വിസ്മയിപ്പിക്കുന്ന സുജാത ടീച്ചർ, എപ്പോഴും ഓർക്കുന്ന ആര്യ ടീച്ചർ, പ്രിയപ്പെട്ട കവിത ടീച്ചർ, ഓരോ കവിതയും പാടി വിസ്മയം സൃഷ്ടിച്ച സസ്പതി ടീച്ചർ, ടീച്ചറുടെ പോലെ കവിത പാടാൻ കണ്ണാടിക്കുമുന്നിൽ പ്രാക്ടീസ് ചെയ്ത നാളുകൾ, സ്പീച്ച് കോമ്പറ്റിഷൻ ഒക്കെ വന്നാൽ എനിക്ക് നല്ല മടി ആയിരുന്നു പങ്കെടുകാൻ, പക്ഷെ ഇവർ ഒക്കെ നന്നായി പിന്തുണച്ചു, last at the stage the achievement I got, still remembering the support from അർഷാദ് സാർ, സലാം സാർ, sports പീരിയഡ് പ്രിയപ്പെട്ട ബേബി മിസ്, മൾട്ടിപ്ലിക്കേഷൻ ടേബിൾ 10 വരെ പോരെ misse ചോദിച്ച 20 വരെ പഠിച്ച് വരണം എന്നു പറഞ്ഞ് imposition തരുന്ന സ്മിത മിസ്, yatheeminna thaani പാടി കൗതുകമായി മരിയ ഷംന മിസ്, The irreplaceable Chnadrasekaran sir, ആദ്യ റോൾ മോഡലുകൾ അപ്പോൾ സ്കൂൾ ലീഡർ ആയ ഹസീബ്‌കയും ജന്മേചിയും ആയിരുന്നു... കൂടെ കവിത പാടുന്ന ഞാനും, അഖിലേട്ടനും, farsinum, എല്ലാം സുഖമുള്ള ഓർമ്മകൾ... ഓർക്കുമ്പോൾ എപ്പോഴും പുഞ്ചിരി വിടരുന്ന നല്ല ദിവസങ്ങൾ. Leelanty, Asiyatha, Andrumanika, Riyas ka, പിന്നെ തില്ലങ്കേരി സ്കൂൾ ബസിൽ സയീദ ത്താ, കുറേ കഥകൾ ഒക്കെ paranju povunna a nallla nalukal , പിന്നെ ഫാത്തിതാ... നവാസ് കാ, അഷിം കാ... ഇന്നും ഓർക്കുന്നു ellavarayum… മിനി മിസ്സിനെ... 10-ാം ക്ലാസ് എക്സാമിനു വിളിച്ചു wish ചെയ്ത് നല്ലതായി എഴുതിവരണമെന്ന് പറഞ്ഞ ദിവസങ്ങൾ... താഹിറ ടീച്ചർ എന്റെ മോൾ, എന്റെ മോൾ എന്ന് പറയുന്ന വാക്കുകൾ ഇന്നും മനസിലുണ്ട്. ഒരുപാട് ഫ്രണ്ട്സ് നേടാൻ കഴിഞ്ഞു, സൗഹൃദം, Alathalliya നാളുകൾ,... ഒരു തിരിച്ചു പോക്ക് സാധ്യമല്ല എന്നു അറിയാം എങ്കിലും, നമുക്ക് എല്ലാവരും വീണ്ടും ഈ ഓർമ്മകൾ സൃഷ്ടിക്കാം, lets try recreate our memmories ,# back to Roots…Nediya ella vijayathinum,nedan povunna valiya nettathinum avakashi the root…❤️❤️………ever memorable majlis🥰🥰🥰🥰🥰🥰
Anju Pavithran
അമ്മ മനസ്സ്, തങ്ക മനസ്സ്
മുറ്റത്തെ തുളസി പോലെ. .🎶🎶
ടീച്ചർമാരും സമയവും⭐️
നമ്മുടെ കലാലയ ജീവിതത്തിൽ ടീച്ചർമാർ ഇല്ലാത്ത ഒരു അവസ്ഥയെ കുറിച്ച് ആലോചിച്ചു നോക്കിയിട്ടുണ്ടോ..??
അവർക്ക് നമുക്ക് നൽകിയ അവരുടെ സമയത്തെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കിയേ. ?
പുതിയതായി കടന്നു വരുന്ന ഓരോ വിദ്യാർത്ഥിയെയും ആ സ്കൂൾ തന്റെ രണ്ടാം വീട് ആകുന്നതിൽ ഓരോ ടീച്ചർമാർക്കുമുള്ള പങ്ക് ഏറെ വലുതാണ്.
ചെറിയ പ്രായത്തിൽ നാം കരുതുന്നത് ടീച്ചർ എന്നാൽ സ്കൂളിൽ തന്നെ താമസിക്കുന്ന ഒരാളല്ലേ എന്നാവും.
രാവിലെ ആദ്യ വിദ്യാർത്ഥി എത്തുന്നതിനു മുന്നേ വരികയും, വൈകിട്ട് അവസാനം പോകുന്ന വിദ്യാർത്ഥി പോയതിന് ശേഷം മടങ്ങുകയും ചെയ്യുന്ന ടീച്ചർമാർക്കും കുടുംബവും കുട്ടികളും വീട്ടകാര്യങ്ങളും ഉണ്ട് എന്നത് മനസിലാക്കാൻ നമ്മൾ ഓരോരുത്തരും അല്പം വൈകിയിരിക്കണം.
എന്നാൽ നമ്മുടെ ജീവിതത്തിൽ ഈ ഉത്തരവാദിത്വങ്ങൾ വന്നപ്പോഴാണ് അവരുടെ സമയത്തിന്റെ വിലയും അതിന്റെ മാനേജ്മെന്റും നമ്മളെ അത്ഭുതപ്പെടുത്തുക.
സ്കൂൾ വന്നാൽ ഒരു ടീച്ചർ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്.
ക്ലാസ്സ് ടീച്ചർ ആണെങ്കിൽ ഓരോ കുട്ടിയുടെയും ഡെയിലി എപ്പഴും നോക്കണം, ഹോംവർക് പരിശോധിക്കണം(അതും ഒന്നിലേറെ ക്ലാസ്സിലെ),അസുഖമായവരെ നോക്കണം,ക്ലാസ്സിലെ ഗുണ്ടകളുടെ (ബാക്ക് ബെഞ്ചേഴ്‌സ് )അടിപിടി കേസ് തീർക്കണം 😄
ആർട്സ് ഡേ, സ്പോർട്സ് ഡേ വേണ്ടി കുട്ടികളെ ഒരുക്കണം, ഇന്റർ സ്കൂൾ പരിപാടികൾക്ക് കുട്ടികളുടെ കൂടെ പോകണം.
ഇതൊന്നും കൂടാതെ ഓരോ ആഴ്ചയിലും കടന്നു വരുന്ന പല പല ദിനങ്ങൾ(പരിസ്ഥിതി ദിനം, വായന ദിനം )പോലുള്ള പരിപാടികൾക്ക് നേതൃത്വം നൽകണം,പിന്നെ സമയബന്ധിതമായി പാഠഭാഗങ്ങൾ തീർക്കണം(ഇനിയും പറഞ്ഞാൽ വല്ലാതെ നീളും)
“മിസ്സേ ക്ലാസിൽ ടീച്ചർ ഇല്ല” എന്ന് പറയാൻ സ്റ്റാഫ് റൂമിൽ പോയ ക്ലാസ്സ് ലീഡർമാർ ഈ ഗ്രൂപ്പിൽ ഉണ്ടാവും എന്നത് ഉറപ്പാണ്. അതായത് ടീച്ചർ ഇല്ലെങ്കിൽ ക്ലാസ്സിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥ ആ ബാല്യകാലത്തിൽ നമുക്ക് ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ.
ഇങ്ങനെ Heavy Work Load കൾക്കിടയിലും ഒരാൾക്ക് പോലും സ്നേഹം കൂടാതെ, കുറയാതെ അവർ മാനേജ് ചെയുന്നു.
ഉതിരത്തിൽ കുഞ്ഞുണ്ടായാലും,കൈകൾക്കോ കാലുകൾക്കോ പരിക്ക് ആയാലും, പനി വന്നാലും അവർ വരും, നമുക്ക് വേണ്ടി മാത്രം.
ഇനി എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയാൽ പോലും തന്റെ മക്കൾ പഠിക്കുന്നില്ല എന്നൊക്കെ പരാതി പറയാൻ നമ്മുടെ അമ്മമാർ തന്നെ അവരെ വിളിച്ചു സംസാരിക്കുന്നുണ്ടാവും. അതും അവർ ചെവി കൊള്ളുന്നു.
അങ്ങനെ നിസ്വാർത്ഥ സേവനം ആണ് അധ്യാപനം എന്ന് മനസ്സിലാക്കുമ്പ്പഴേക്കും വിദ്യാർത്ഥി ജീവിതം കഴിഞ്ഞു പോയി എന്നതാണ് സങ്കടം 😑
പുതിയ കാലത്ത് ടീച്ചർമാർ ഒന്ന് തല്ലിയാൽ, നുള്ളിയാൽ കോടതി വരാന്തയിൽ എത്തുന്ന അവസ്ഥ കാണുമ്പോൾ നല്ല ദേഷ്യം വരാറുണ്ട്.
മജ്ലിസിലെ ടീച്ചർമാർ അറിയാൻ, “ഇല്ല മിസ്സേ ആ കുരുത്തക്കേട് മനസ്സിൽ പോലും വന്നിട്ടില്ല.
നിങ്ങളുടെ ചൂരൽ പ്രയോഗവും നുള്ളലും ഒന്നുമില്ലെങ്കിൽ ഇന്നുള്ള ഞങ്ങൾ ഇല്ല എന്നത് യാഥാർഥ്യബോധത്തോടെ പറയാൻ സാധിക്കും....“
കാലം പിറകോട്ടു പോകുന്ന യന്ത്രം അഥവാ കണ്ടുപിടിച്ചാൽ ഞങ്ങൾ വരും, നീലകള്ളികൾ നിറഞ്ഞ ഷർട്ടും കറുത്ത പാന്റും വെള്ള തൊപ്പിയും ധരിച്ചു കൊണ്ട്.
ഇനിയും കുറെ ANNUAL DAY കൂടണം, SPORTS ഡെയിൽ ഓടിചാടണം, IAME ഫസ്റ്റിൽ പോയി കപ്പടിച്ചു ഇയ്യ ഉവ്വ മജ്‌ലിസ് വിളിക്കണം,സ്വരാജ് മസ്‌ഥ (No 2 Bus) ശുഭയാത്ര (No 3 ബസിൽ കയറി കൈവീശി യാത്ര പറയണം. ബെഞ്ചിൽ മുട്ടി ലഞ്ച് ബോക്സ് തുറക്കണം,മഴക്കാലത്തെ സ്കൂളിന് പിറകിലെ തോട്ടിൽ കടലാസ് തോണി ഇറക്കണം. ഇങ്ങനെ ഓർമ്മകൾ മുഴുവൻ പുനരാവിശ്കരിച്ചു നിന്നു നനയണം.ഇതൊക്കെ ചെയ്യുമ്പോൾ ചൂരലുമെടുത്തു നിങ്ങൾ ടീച്ചർമാർ ഓരോരുത്തരും ഉണ്ടാവണം. എന്നാൽ മാത്രമേ അതൊക്കെ പൂർത്തിയാവൂ.
മാലാഖമാർ എന്ന വിളിപ്പേര് ഈ ലോകത്ത് നഴ്‌സ്‌മാർക്ക് ആണ് നാം നൽകിയത്. പക്ഷെ ഞാൻ അധ്യാപികമാർക്ക് കൂടെ നൽകും.
നന്ദി ശകാരിച്ചതിന്, നന്ദി അടിച്ചതിനു, നന്ദി നുള്ളിയതിന് 🤝
ഇനി ആദ്യം പാടിയ രണ്ടുവരിയുടെ ബാക്കി പാടാം
സ്കൂളിന് മുന്നിൽ വന്നു നിന്നാൽ ഞാൻ
അമ്പാടി പൈങ്കിടാവ്🎶🎶
NB: മജ്ലിസിലെ ടീച്ചർമാരിലുടെ ഓർമയുടെ മിഴിനാളം എനിക്ക് മനസിലാക്കി തന്നത്.
നിബ്രാസ് മുഹമ്മദ്
2015 Batch
മജ്ലിസ് എന്നാൽ ഓർമ്മകളുടെ കലവറയാണ്. 10 വർഷം പഠിച്ച സ്ഥാപനം എന്നതിലുപരി മതപരമായും കുറേ അറിവുകൾ നേടി ജീവിതത്തിലേക്ക് പകർത്താനും ഈ സ്ഥാപനം സഹായിച്ചിട്ടുണ്ട്. അന്നുള്ള മജ്ലിസ് അല്ല ഇപ്പോൾ, കുറേ നല്ല മാറ്റങ്ങളും പുരോഗമനവും കാണാനുണ്ട്.1st സ്റ്റാൻഡേർഡിലേക്ക് എന്റെ parents മജിലിസ് choose ചെയ്യാൻ പ്രധാന കാരണം മദ്രസ വിദ്യാഭ്യാസവും കൂടെ കിട്ടും എന്നുള്ളത് കൊണ്ടാവാം. അടുത്തുള്ള തോട്ടിൽ ഇറക്കി റമദാൻ ഉസ്താദ് വുളുഹ് എടുക്കാൻ പഠിപ്പിച്ചതും Arya madathinte വിറപ്പിക്കുന്ന മലയാളം ക്ലാസും ഒന്നും ജീവിതത്തിൽ മറക്കാൻ പറ്റാത്ത നല്ല ഓർമ്മകളാണ്. Maths എന്ന subject നോട് ഉള്ള ഇഷ്ടം തന്നെ കാരണം Sreeja Madam ആണ്. ഓരോ വർഷവും പഠിത്തത്തോടൊപ്പം sports മ് school tour മ് annual day യുമൊക്കെയായി അടിപൊളിയായിരുന്നു മജ്ലിസ് days. അവിടെ നിന്നിറങ്ങി മറ്റു സ്ഥാപനങ്ങളിൽ ചെന്നപ്പോൾ ആണ് Majlis എന്നത് വെറും school ആയിരുന്നില്ല its our second home ആണെന്ന് തിരിച്ചറിഞ്ഞത്. പഠിപ്പിക്കുവാനും ശകാരിക്കുവാനും ഒരു കൂട്ടം teachers മ് പൂമ്പാറ്റകളെപ്പോലെ പാറി നടക്കാൻ നമ്മൾ കുറെ കുട്ടികളും. അത്രയ്ക്കും freedom ഉണ്ടായിരുന്നു അവിടെ.
എവിടെ ചെന്നാലും
മജിലിസ് എന്ന് കേൾക്കുമ്പോൾ വിശദീകരിക്കാൻ 100 വാക്കുകളാണ്.Even my husband വരെ ചോദിക്കാറുണ്ട് മജ്ലിസിൽ നിന്ന് എന്താ ഇങ്ങനെ inject ചെയ്തിട്ടുള്ളത്, ഞാൻ മറുപടി കൊടുക്കും മജ്‌ലിസിനോടുള്ള സ്നേഹം blood ല് അലിഞ്ഞ് ചേർന്നതാണ്. ചെറുപ്പകാലത്തെ നല്ല ഓർമ്മകളും friends മ് സമ്മാനിച്ചത് ഈ സ്കൂൾ ആയതുകൊണ്ടാവാം. എന്നും
മജ്‌ലിസിനെ ഓർമിക്കുമ്പോൾ Saadi ഉസ്താദിന്റെ മുഖം ഓർമ്മ വരും. പടച്ചതമ്പുരാൻ ഉസ്താദിന്റെ കബർ ജീവിതം വെളിച്ചമുള്ളത് ആക്കി കൊടുക്കട്ടെ...
വാശിയോടെയും മത്സരബുദ്ധിയോടെയും പണ്ട് പഠിച്ച് SSLC School Topper ആയി gold medal നേടി അവിടുന്ന് ഇറങ്ങാനുള്ള ഭാഗ്യം അന്നെനിക്ക് ഉണ്ടായി... കുറേക്കാലമായി മനസ്സിൽ തങ്ങിയ ഒരു വിഷമമാണ് August 18 2024 എന്ന ഒരു ദിവസം കൊണ്ട് സഫലീകരിക്കാൻ പോകുന്നത്.ഓരോ സ്കൂളുകളും Alumni ഒക്കെ വെച്ച് പരസ്പരം കൂടുമ്പോൾ മജ്ലിസ് മാത്രം എന്തേ ഇങ്ങനെ, അവർക്ക് നമ്മളെ വേണ്ടേ.... എന്ന ചോദ്യം മനസ്സിൽ വരാറുണ്ട്. Insha Allah..,, "back to roots "... ലൂടെ നമുക്ക് ഒരുമിക്കാം...
Fahmida Fathima (2007 th batch )
മജ്‌ലിസിനെ കുറിച്ചു പറയാൻ ഒത്തിരി ഉണ്ട്,
1998 ൽ ഉപ്പാന്റെ കൈപിടിച്ചു ആദ്യമായ് സ്കൂലേക്ക് വരുമ്പോൾ, അന്ന്, ഇന്ന് കാണുന്നത് പോലെ വലിയ കോൺക്രീറ്റ് കെട്ടിടം ഒന്നും ഇല്ലായിരുന്നു. കുറേ തെങ്ങും വാഴകളും ഉള്ള സ്‌ഥലത്തു ഓഫീസ് അടങ്ങുന്ന ഒന്നു മാത്രം പിന്നെ ഓല മെടഞ്ഞു ടാർപോളിൻ ഇട്ട കുറച്ചു ഷെഡ്ഡും മാത്രമായിരുന്നു.
പെട്ടെന്ന് വരാന്നു പറഞ്ഞു ഉപ്പ പോയപ്പോ, അന്ന് ജനലിലൂടെ ഉപ്പാനെ നോക്കി ഒത്തിരി കരഞ്ഞു, റമളാന് ഉസ്താദ് വന്നു ഒന്നു നോകീട്ട് പോയപ്പോ കരച്ചിൽ ഒക്കെ നിന്നു.
പിന്നീട് അവിടെ പഠിച്ചോണ്ടിരിക്കുമ്പോ ഒരിക്കൽ പോലും അറിഞ്ഞില്ല ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങൾ ആണ് കടന്നു പോകുന്നതെന്ന്.
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപാട് മുഖങ്ങൾ ഉണ്ട്.
അതിൽ പലരും മറന്നു പോയതോ അല്ലെങ്കിൽ വിട്ടു പോയതോ ആവാം, "ആസീത്ത", സ്കൂളിൽ ചെറിയ കുട്ടികൾ ഒത്തിരി ഉള്ള സമയത്ത് നമ്മളെ ഒക്കെ സ്വന്തം മക്കളെ പോലെ നോക്കിയിരുന്നു.
പിന്നീട് നമ്മൾ വളർന്നു വരുമ്പോ സ്ക്കൂളും കൂടെ വലുതായി. ഓർമ ശെരിയാണെങ്കിൽ 6th-8th ഇൽ പഠിക്കുമ്പൊ ആണ് രണ്ടാമത്തെ കോൺക്രീറ്റ് ബിൽഡിംഗ് വരുന്നത്.
എട്ടാം ക്ലാസ് കഴിഞ്ഞപ്പോഴേക്കും പിന്നീട് ഉള്ള 2 വർഷം നമ്മുടെ ക്ലാസിൽ 8 പേരേ ഉണ്ടായിരുന്നുള്ളു .
ടീച്ചേഴ്സിനെയും സ്കുൾമേറ്റ്സ്നെ കുറിച്ചും പറയാൻ ആണെങ്കിൽ കുറേ പുസ്‌തകം എഴുതാൻ മാത്രം ഉണ്ടാവും.
എനിക്ക് എന്നും പ്രചോദനം തന്ന 2 ടീച്ചേർസ് ആണ് ബീന ടീച്ചറും സസ്പതി ടീച്ചറും.
ബീന ടീച്ചർ ക്ലാസിൽ വന്നാൽ ഓരോ സംശയങ്ങൾ ആയിട്ട് ഞാൻ ചോദിച്ചോണ്ടിരിക്കും (planet നെ കുറിച്ചുള്ള ഒരു ചാപ്റ്റർ വന്നതു മുതൽ) എന്നാൽ ഒട്ടും വിഷമം ഇല്ലാതെ അതൊക്കെ ക്ലിയർ ചെയ്തു തരും. (ഈ ചോദ്യങ്ങൾ കാരണം ശൂന്യാകാശം എന്നൊരു വിളിപ്പേര് വരെ അന്നെനിക്ക് ഉണ്ടായിരുന്നു)
നല്ല ഓർമ്മകൾ തന്ന ഒത്തിരി പേര്
റമളാൻ ഉസ്താദ് , സുജാതാ ടീച്ചർ , ആര്യ ടീച്ചർ , നഫീസ ടീച്ചർ , ഇക്ബാൽ മാസ്റ്റർ , ഇബ്രാഹിം മാസ്റ്റർ , അർഷാദ് മാസ്റ്റർ ,ഷാജഹാൻ ഉസ്താദ് , അസ്ഹരി ഉസ്താദ് , സിറാജ് സർ , സലാം മാസ്റ്റർ , സഅദി ഉസ്താദ്
അങ്ങനെ ഒത്തിരി പേര് . പലരുടെയും മുഖം ഇപ്പോഴും ഓര്മയുണ്ടെങ്കിലും പേരുകൾ ഓര്മിച്ചെടുക്കാൻ പ്രയാസം.
1998 മുതൽ 2010 വരെ ഉള്ള 12 വർഷങ്ങൾ, പക്ഷെ പോയതറിഞ്ഞില്ല.
ഇങ്ങനെ ഒരു സംഗമം ഇത്രയും വർഷങ്ങൾക്കു ശേഷം സംഭവിക്കുമ്പോൾ ഒന്നു കൂടെ ആ മുറ്റത്തു കൂടെ നടക്കാൻ ആഗ്രഹം.
പക്ഷെ സാഹചര്യം അനുവദിക്കാത്ത ഒരു അവസ്ത ആയതിനാൽ പങ്കെടുക്കാൻ പറ്റില്ലെന്ന സങ്കടം ഒത്തിരി അലട്ടുന്നു.
എല്ലാ ആശംസകളും
Shareef
മജ്ലിസിനെ കുറിച്ച് ആരെങ്കിലും ചോദിച്ചാലും എപ്പോഴും ഒരുപാട് പറയാനുണ്ടാകും....
ആദ്യം തന്നെ തുടക്കത്തിൽ നിന്ന് തുടങ്ങട്ടെ... എനിക്ക് 3 വയസ്സുള്ളപ്പോൾ മജ്ലിസിന്റെ സ്കൂൾ ബസ് പോകുന്നത് കണ്ടു ഈ സ്കൂളിൽ എന്നെ ചേർത്തോ എന്ന് പറഞ്ഞ്
കരഞ്ഞു കരഞ്ഞ് പിണങ്ങി ആങ്ങനെ ഞാൻ മജ്ലിസിലേക്കെത്തി...
ഞാൻ ആ ചെറുപ്രായത്തിൽ തിരഞ്ഞെടുത്തത് നല്ലൊരു തീരുമാനം തന്നെയായിരുന്നു...
നീണ്ട 12 വർഷം അവിടെ പഠിച്ചു ഒരുപാട് നല്ല ഓർമ്മകളുമായ... അതിലൊന്ന് എടുത്തു പറയാം...
8th വരെ വളരെ സൈലന്റ് ആയി ക്ലാസ്സിലിരുന്ന എന്നെ പ്രേരിപ്പിച്ച് ആത്മവിശ്വാസിയാക്കി നമ്മുടെ പ്രിയപ്പെട്ട അർഷാദ് സാറാണ് ...
ആദ്യം സാർ പറഞ്ഞു ഒരു ഡിബേറ്റിൽ പങ്കെടുത്തു അന്ന് ഓഫിസിൽ വിളിച്ചു ഒരു ബുക്ക് ഗിഫ്റ്റായി തന്നത് വലിയൊരു അംഗീകാരമായിരുന്നു...
അതിനെ തുടർന്നുള്ള സ്കൂൾ കോളേജ് ജീവിതം ആത്മവിശ്വാസത്തോടെ എല്ലാത്തിലും പങ്കെടുക്കാനുള്ള അംഗീകാരമായിരുന്നു...🙏
അതുപോലെ ശ്രീജ ടീച്ചർ, മാത്ത്സ് എന്റെ ഫേവറിറ്റ് ആകാൻ കാരണം നമ്മുടെ ശ്രീജ ടീച്ചറാണ്...
അതുപോലെ നമ്മുടെ ഓരോ ടീച്ചേഴ്സും...!!!
അന്നുമുതൽ ഇന്നുവരെ പലപ്പോഴും മജ്ലിസിനെക്കുറിച്ച് പലരും നെഗറ്റീവ് കമന്റ്സ് പറയുമ്പോൾ ഞാൻ മജ്ലിസിന്റെ മൂല്യം പറഞ്ഞ് അവരോട് എതിർപ്പുചെയ്യാറുണ്ട്, കാ
രണം മജ്ലിസിനോടുള്ള അത്രയേറെ ആത്മബന്ധമുണ്ട്....
ഇന്ന് എന്റെ രണ്ട് മക്കളും മജ്ലിസിൽ പഠിക്കുന്നു...
എനിക്ക് ഉറപ്പുണ്ട് - Majlis will help my kids to reach their full potential...
We need to see majlis at its peak of excellence....
It's me Fayida, batch 2011
മാറ്റത്തിന് മാര്‍ഗ്ഗ ദര്‍ശനം നല്‍കിയ മജ്ലിസിന്‍റെ മുറ്റത്തേക്ക്...
വൈജ്ഞാനിക രംഗത്ത് 800വര്‍ഷത്തിന്‍റെ ചരിത്രം പേറുന്ന ഉളിയില്‍ ദേശത്തിന്‍റെ യശസ്സുയര്‍ത്തി കൊണ്ട്,
ഉളിയിലിന്‍റെ ഹൃദയഭൂമികയില്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിലധികമായി തലയുയര്‍ത്തി നില്‍ക്കുന്ന മജ്ലിന്‍റെ മായാത്ത ഓര്‍മ്മകളില്‍ നിന്ന് മോചിതമാവാന്‍ ഇന്നും സാധിച്ചിട്ടില്ല..
ഒരു വ്യാഴവട്ടക്കാലം 1997 മുതല്‍ 2009 വരെ പ്രഭാതം മുതല്‍ പ്രദോഷം വരെ ജീവിച്ച് തീര്‍ത്ത കലാലയത്തിന്‍റെ സുന്ദര നിമിഷങ്ങള്‍ എഴുതി തീര്‍ക്കാന്‍ കഴിയുന്നതുമല്ല,,
അക്ഷരങ്ങളില്‍ അച്ചടിച്ച പുസ്തകങ്ങളിലൂടെ കൈ പിടിച്ച് നടത്തുന്നതിനൊപ്പം,
സ്വഭാവ രൂപീകരണത്തിനും നേതൃത്വ പരിശീലനത്തിനും നീതിക്ക് വേണ്ടി സംസാരിക്കാനും തെറ്റിനെതിരെ വിരല്‍ ചൂണ്ടാനും എന്നെ പ്രാപ്തമാക്കിയ മഹത്തായ വിദ്യാലയം,
ഗുരുശിഷ്യ ബന്ധത്തിന്‍റെ കാണാക്കയങ്ങള്‍ അനുഭവയോഗ്യമാക്കിയ,
സുന്ദരമായ സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിച്ച പ്രിയപ്പെട്ട സലാം സര്‍; ശ്രീജ ടീച്ചര്‍; സുജാത ടീച്ചര്‍; തുടങ്ങിയ മികച്ച അദ്ധ്യാപകരാല്‍ ഞാനെന്ന മനുഷ്യനെ നിര്‍മ്മിച്ച പളളിക്കൂടം.
ഇടമുറിയാത്ത ബന്ധങ്ങളിലൂടെ മുറിച്ച് മാറാത്ത സൂഹൃദ് വലയങ്ങള്‍ സമ്മാനിച്ച സഹപാഠികള്‍.
എന്നെ ഞാനാക്കിയ മജ്ലിസിന്‍റെ മനോഹര തീരം മറ്റൊരു ആഘോഷത്തിന് വേണ്ടി അണിഞ്ഞൊരുങ്ങുമ്പോള്‍,
മണലാരണ്ണ്യത്തിന്‍റെ കനത്ത ചൂടില്‍ നിന്നും,
മജ്ലിസിന്റെ ഇളം തെന്നലിലേക്ക് ഞാനും വരികയാണ്
ഇൻഷാ അള്ളാഹു 🤝
ഇര്‍ഫാദ് ഇരിട്ടി
ഒരുപാട് നല്ല ഓർമകളാണ് എനിക്ക് മജിലിസ് സമ്മാനിച്ച... sixth standardil നിന്ന് seventhilek pass ആയി.
എന്നാൽ seventh standardil ninn ഞാൻ വേറെ സ്കൂളിൽ അഡ്മിഷൻ എടുത്തു, കാരണം seventhil എത്തിയപ്പഴേക്കും എന്റെ ക്ലാസ്സിൽ girls ആരുമില്ല, എല്ലാവരും വേറെ സ്കൂളിൽ പോയി.
Then I felt soo sad. Eventhough boys were frnds soo friendly and like brothers, I felt lonely without girls in our class.
So next day itself, ഞാനും വേറെ സ്കൂളിൽ പോയി. ഞാൻ new schoolil എത്തിയപ്പഴാണ് നമ്മുടെ majilisinte വില ശരിക്കും മനസ്സിലായത്.
മജിലിസ്... It was like a home. Even though the principal Ibrahim sir was soo strict, there existed a homely atmosphere.
ഒരു ദിവസം new സ്കൂളിൽ പോകുമ്പോൾ എന്റെ കൂടെ ബസ്സിൽ ഒരു ടീച്ചർ ഉണ്ടായിരുന്നു and she was from North India.
School എത്തുന്നത് വരെ എന്നോട് ആ teacher സംസാരിച്ചു. And it was in English, she didn't know Malayalam even a sentence.
അങ്ങനെ schooletti then she asked me, "Ni ee schoolil thanneyaano padichad? U r speaking English well and your pronunciation is also too good."
Then I told, "No, I am a newcomer to this school. I studied till class 6 in MAJILIS."
Then I felt soo proud about our Majilis.
ആ സമയത്ത് English school campus-ൽ വെച്ച് സംസാരിച്ചില്ലെങ്കിൽ ചെറിയ punishment ഒക്കെ കിട്ടിയിരുന്നു, like imposition and all.
എനിക്ക് English language-ൽ കിട്ടിയ good pronunciation കാരണമായി Sujatha teacher ആണ്.
Sujatha Mam, full credit goes to you. Forth standardil പഠിക്കുമ്പോൾ ഇടിവെട്ട് ഇംഗ്ലീഷ്മായ Sujatha Teacher classil വന്നത് ഇപ്പഴും ഓർക്കുന്നുണ്ട്.
ഒന്നും മനസ്സിലാവാന്നിട്ട് കാതോർ തിരികുമായിരുന്നു. ഇതൊക്കെ പറയാൻ ഇങ്ങനെ ഒരു അവസരം കിട്ടിയതിൽ am soo happy.
ഇതൊക്കെ 19 years മുമ്പുള്ള ഓർമ്മൾ.
It's me Harshana. P. V., Batch 2008 (class 6 (2004)).
മജ്ലിസ് ഓ൪മ്മകൾ
എത്ര വാചാലമായി എഴുതിയാലും,പറഞ്ഞാലും തീരാത്ത ഒരുപാട് നല്ല ഓ൪മ്മകൾ സമ്മാനിച്ച നമ്മുടെ മജ്ലിസ്.....
ഇങ്ങനെ എഴുതാ൯ഒരവസരം ഒണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ഒരുപാട് പിന്നിലേക്ക് പോയി.. നല്ല നല്ല ഓ൪മ്മകൾ സമ്മാനിച്ച കൂട്ടുകാ൪, അധ്യാപക൪, അങ്ങനെ നീളുന്നു ......
സത്യത്തിൽ അധ്യാപകരെ സംബന്ധിച്ചിടത്തോളം എല്ലാ കുട്ടികളെയും ഓർമ്മ കാണുമെങ്കിലും രണ്ടുതരം കുട്ടികളെയാണ് കൂടുതലായി ഓ൪മ്മകാണുക...
നല്ലണോ പഠിച്ച് ടോപായവരും, കുരുത്തകേടിന്റെ അവസാന വാക്കയാവരെയും....
ഞാ൯ രണ്ടാമത് പറഞ്ഞ ഇനത്തിലായിരുന്നു......
നിരന്തരം തലവേദനയായിട്ടും ചേ൪ത്ത് നി൪ത്താ൯ കഴിവിന്റെ പരാമവധി ശ്രമിച്ച പ്രിയപെട്ടവ൪....
എല്ലാഭാഗത്ത് നിന്നും നിരന്തരം നന്നാക്കാ൯ അടിക്കുകയും, പുറത്താക്കുകയും ചെയ്യുന്നവരുടെ ഇടയിൽ, ഒരു ഉമ്മയുടെ വാത്സല്യം തന്ന്,
കൂടെ നിന്ന ടീച൪ നമുകേറ്റവും പ്രിയപെട്ട സുജാത മിസ്സ്... ശെരിയാവുമട.., നിനക്ക് ആവും ,എന്ന് പറഞ്ഞ് കൂടെ തന്നെ നിന്നവ൪,
വിദ്യഭ്യാസ മേഖല വടി കൊണ്ട് സംസാരിച്ചിരുന്ന ഒരു കാലഘട്ടത്തിൽ, ഒരു വടിപോലും എടുക്കാതെ ഒപ്പം നിന്ന അ൪ഷാദ് സ൪..
മലയാളം ക്ലബ് രൂപീകരണ സമയത്ത് ക്ലാസിലെ ഒലപ്പനെ തന്നെ നോക്കി ബോധപൂ൪വ്വം അതിന്റെ നേത്വത്ത നിരയിലെത്തിച്ച സസ്പതി ടീച്ച൪...
ആദ്യമായി ഒരു പൊതുസദസ്സിൽ സംസാരിക്കാ൯ അവസരം തന്നതും ടീച്ചറായിരുന്നു,
സ്വാഗതം പറയാ൯ കയറി നന്ദി പറഞ്ഞ് ഇറങ്ങിയിട്ടും, സൂപ്പറായിനെടാ..എന്ന വാക്ക്,
ഒരുപക്ഷെ ആ ഒരൊറ്റ വാക്കായിരിക്കും, പിന്നീട് ഇങ്ങോടുള്ള സമൂഹിക പൊതുപ്രവ൪ത്തന മേഖലയിൽ സംസാരിക്കാനുള്ള ഊ൪ജമായി മാറിയത്....
ശംസുദ്ധീ൯ ഉസ്താദ്, അഹ്സനി ഉസ്താദ്, ഇഖ്ബാൽസ൪
അങ്ങനെ പേര് പരാമ൪ക്ഷിക്കാത്ത ഒരുപാട് അധ്യാപക൪, ചേ൪ത്ത്.നി൪ത്തിയവ൪...
പിന്നെ നമ്മുക്കൊക്കെ ഏറ്റവും പ്രിയപെട്ട ലത്തീഫ് സ അദി ഉസ്താദ്, അല്ലാഹു അദ്ദേഹത്തിന്റെ ദറച കൂട്ടുമാറകട്ടെ....
ഒഴിവ് സമയങ്ങളിൽ ക്ലാസിൽ സംസാരിക്കുബ്ബോ പുന്നാടാ എന്നാണ് വിളിക്കാറ്...
ആ വിളി പിന്നീട് അങ്ങോട്ട് മജ്ലിസിൽ നിന്ന് ഇറങ്ങിയ ശേഷവും എവിടെ കണ്ടാലും,എത്ര തിരക്കാണെങ്കിലും, അടുത്ത് ചേ൪ത്ത് സംസാരിക്കും...
പ്രവ൪ത്തനമേഖലയേ കുറിച്ചൊക്കെ ചോദിച്ചറിയും, അങ്ങനെ ചേ൪ത്ത് നി൪ത്തിയ ഒരുപാട് പേ൪..
വ൪ഷമിത്രകഴിഞ്ഞിട്ടും, ഒരു പരിപാടി സംഘടിപ്പിക്കാ൯ തീരുമാനിച്ച സമയം മുതൽ ഒരോ ഓ൪മ്മകളും ഇങ്ങനെ തട്ടിതലോടികൊണ്ടൊരിക്കുകയാണ്...
പേരിൽ പറഞ്ഞ പോലെ വേരിലേക്കൊരു തിരിച്ച് പോക്ക്...."
ഇതിന് മു൯കൈഎടുത്ത എല്ലാ സുഹൃത്തുക്കൾക്കും ആശംസകൾ....
ഫയാസ് പുന്നാട്
എന്നെ ഞാനാക്കിയ എന്റെ പ്രിയപ്പെട്ട മജ്ലിസ്.
മനംനിറച്ച അധ്യാപകർ ,കൂട്ടുകാർ, നടന്നകന്ന വഴികൾ ഓർക്കാനേറെയുണ്ട് ഒരു കടൽ പോലെ .
2010 march മാസം കടുത്ത വേനലിൽ SSLC examും കഴിഞ്ഞ് കണ്ണീർവാർത്ത് വളരെ വേദനയോടെ കൂട്ടുകാരെ പിരിഞ്ഞ രംഗം എന്നും ഓർക്കാറുണ്ട്.
മക്കളുടെ ഉമ്മയായി ഞാനിവിടെത്തന്നെ ഉണ്ടെങ്കിലും alumni meet
“Back to roots” ഒരു ആവേശം തന്നെ.
14 വർഷങ്ങൾ പിന്നിട്ടു, ഓർക്കുമ്പോൾ ഇന്നും മജ്ലിസ് അതേ ഊർജ്ജം .
Waiting for August 18 👍🏻
BACK TO ROOTS
RAIFA PV
MAJLIS 2010 10th batch
ന്യാഭഗം ഓതുതേ. ...🎶
മജ്ലിസിന്റെ ആരാമത്തിൽ വിദ്യാർത്ഥി ജീവിതം ആരംഭിച്ച ഓരോ കുസുമങ്ങളും ഒരുമിച്ചു കൂടുന്നു എന്ന് അറിഞ്ഞത് മുതൽ ഓർമ്മകൾ അയവിറക്കണം എന്ന് തോന്നിയിരുന്നു. 😚
അധികം ആർക്കുമറിയാത്ത ഒരു കാര്യം പറയാം എന്ന് കരുതി ✌️
ഒരു 2008-09 കാലഘട്ടം. ..5 ആം ക്ലാസ്സിൽ പഠിക്കുന്നു.
ഇന്ന് മജ്ലിസിന്റെ അമരത്തിരിക്കുന്ന സ്വന്തം പ്രിൻസിപ്പാൾ അർഷാദ് സാർ അന്ന് നമ്മുടെ ഇംഗ്ലീഷ് സാർ ആയിരുന്ന കാലം.
ഇന്ന് നമ്മൾ വാർത്തകളിൽ വായിക്കുന്ന ഒരു കാര്യമാണ് പഠനം-കല-കായികം സമന്വയിപ്പിച്ചുള്ള വിദ്യാഭ്യാസം കൊണ്ടുവരണം എന്ന് സർക്കാർ ഒക്കെ തീരുമാനം എടുക്കുന്നതായി നാം കാണാറുണ്ട്. പക്ഷെ വർഷങ്ങൾക്ക് മുന്നേ തന്നെ ആ വിദ്യാഭ്യാസ രീതിയുടെ തേൻ ഞങ്ങൾക്ക് ആദ്യം നുകർന്നു തന്നത് അർഷാദ് സാർ ആണ്. .!!!
എങ്ങെനെ ആണെന്നല്ലേ. .?
ഇംഗ്ലീഷ് എന്ന വിഷയത്തിലെ ഓരോ പാഠം കഴിയുമ്പോളും ചോദ്യങ്ങളുടെ പേജിൽ 5 മുതൽ 10 വരെ ചോദ്യങ്ങൾ ഉണ്ടാവും.
പാഠം കഴിഞ്ഞു അടുത്ത ചോദ്യം ചോദിക്കുക എന്നത് ഒരു അധ്യാപകൻ ചെയ്യുമെന്ന് ഉറപ്പാണ്. പക്ഷെ സാർ ഞങ്ങൾക്ക് ഒരു ഓഫർ കൂടെ തന്നു.
ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ കളിക്കാൻ പോകും, അതും പിന്നീട് ഒന്നുമല്ല. Very Next Second ഇറങ്ങി ഗ്രൗണ്ടിലേക്ക് പോകാം 😄
പിന്നീട് എന്താണ് സംഭവിച്ചത് എന്നല്ലേ ചരിത്രത്തിൽ ആദ്യമായി മജ്ലിസിൽ ആഴ്ചയിൽ 2 P.E.T പീരിഡ് കിട്ടുന്നവരായി ഞങ്ങൾ മാറി.
അന്നെന്നു എടുക്കുന്നത് അന്നന്നു പഠിക്കാത്തവർ പോലും ഇംഗ്ലീഷ് പഠിച്ചേ വരു😌
ഇനിയുമെത്ര ഓർമ്മകൾ 💕
നിബ്രാസ് മുഹമ്മദ്
(2012 Batch,7th std)